കോട്ടയം: സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന മുല്ലപ്പള്ളിയുടെ ആരോപണം തള്ളി ലതികാ സുഭാഷ്. മുല്ലപ്പള്ളിയെ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. സ്ഥാനാര്‍ത്ഥി ലിസ്റ്റ് വന്നപ്പോള്‍ തന്‍റെ സഹപ്രവര്‍ത്തകയെ വിളിച്ച് മുല്ലപ്പള്ളി ഭീഷണിപ്പെടുത്തി.താന്‍ തലമുണ്ഡനം ചെയ്തത് മറ്റെന്തോ കാര്യത്തിനെന്ന് പറഞ്ഞ മുല്ലപ്പള്ളി ജനങ്ങളോട് മറുപടി പറയണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു.