ഇതിന് തുടക്കമെന്നോണം ഓഗസ്റ്റ് 23 ന് വെള്ളയമ്പലം സെന്റ് തെരേസാസ് പള്ളിയിൽ ബിഷപ്പ് ഡോ. ആർ ക്രിസ്തുദാസ് തെരഞ്ഞെടുത്ത, ഈ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് മാമോദീസ നടത്തുമെന്ന് അതിരൂപത വ്യക്തമാക്കി.

തിരുവനന്തപുരം: വലിയ കുടുംബങ്ങള്‍ക്ക് വിവിധ സഭാവിഭാഗങ്ങള്‍ നല്‍കിയ പ്രോത്സാഹനത്തിന്‍റെ വഴിയേ ലത്തീന്‍ സഭയും. കുടുംബങ്ങളില്‍ കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹനവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ പ്രഖ്യാപനം . അതിരൂപതയ്ക്ക് കീഴിലുള്ള കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനി മുതൽ ബിഷപ്പുമാർ നേരിട്ട് മാമോദീസാ ചടങ്ങ് നടത്തും.

നാലില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ധനസഹായം, വിദ്യാഭ്യാസം, ചികിത്സ അടക്കമുള്ള പ്രോത്സാഹനവുമായി പാലാ രൂപത

കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികൾക്ക് ലത്തീൻ അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യമോ സഹായ മെത്രാൻ ഡോ. ആർ ക്രിസ്തുദാസോ പ്രാരംഭ കൂദാശ നൽകുമെന്നും സഭ അറിയിച്ചു.ഇതിന് തുടക്കമായി ഓഗസ്റ്റ് 23 ന് വെള്ളയമ്പലം സെന്റ് തെരേസാസ് പള്ളിയിൽ ബിഷപ്പ് ഡോ. ആർ ക്രിസ്തുദാസ് തെരഞ്ഞെടുത്ത, ഈ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് മാമോദീസ നടത്തുമെന്നും അതിരൂപത വ്യക്തമാക്കി.

കൂടുതൽ കുട്ടികളുള്ളവർക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും; പ്രതിമാസം 2000 രൂപ നൽകും

നേരത്തെ 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് കത്തോലിക്കാ സഭ പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. കുടുംബത്തില്‍ നാലാമതായും പിന്നീടും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്നതടക്കമായിരുന്നു പാലാ രൂപതയുടെ പ്രഖ്യാപനം.

കുടുംബങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ: പാലാ രൂപതയോടും മാർ കല്ലറങ്ങാട്ടിനോടും ഐക്യദാർഢ്യമെന്ന് സിറോ മലബാർ സഭ

നാല് മുതലുള്ള കുട്ടികളുടെ പ്രസവ ചെലവും മറ്റ് സൗകര്യങ്ങളും പാലായിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നുമാണ് പാലാ രൂപത പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ കൂടുതൽ കുട്ടികളുള്ളവർക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും രം​ഗത്തെത്തിയിരുന്നു. സിറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപതയാണ് കൂടുതൽ കുട്ടികളുളളവർക്ക് സഹായം പ്രഖ്യാപിച്ചത്.

'അഞ്ചിൽ കൂടുതൽ കുട്ടികളെങ്കിൽ ധനസഹായം', തീരുമാനത്തിൽ ഉറച്ച് പാലാ രൂപതാ മെത്രാൻ

നാലില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍; വ്യാപക വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി പാലാ രൂപത

കൂടുതൽ മക്കളുള്ള കുടുംബത്തിന് സ്കോളർഷിപ്പുമായി ഇടുക്കി കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂൾ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona