ഭരണഘടന ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണനയ്ക്കെടുക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായഎസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീംകോടതിയുടെ പരിഗണന പട്ടികയിൽ. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് രണ്ട് മണിക്ക് പരിഗണിക്കുന്ന കേസുകളിൽ ലാവലിൻ ഹർജികളും ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ ഭരണഘടന ബഞ്ച് വാദം കേൾക്കൽ തുടരുകയാണ്. ഭരണഘടന ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണനയ്ക്കെടുക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞയാഴ്ചയും പട്ടികയിലുണ്ടായിരുന്നെങ്കിലും കേസ് പരിഗണനയ്ക്കു വന്നില്ല. പിണറായി വിജയനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്കിയ അപ്പീൽ ഉൾപ്പടെ അഞ്ചു ഹർജികളാണ് സുപ്രീംകോടതിയിൽ ഉള്ളത്. 31 തവണയാണ് ലാവലിൻ കേസ് സുപ്രീംകോടതി മാറ്റി വച്ചത്