Asianet News MalayalamAsianet News Malayalam

Lokayukta : വിമർശനങ്ങളിൽ കാര്യമില്ല; കാബിനറ്റ് അധികാരത്തോട് ചേർന്ന് നിൽക്കുന്നതാകണം നിയമങ്ങളെന്നും നിയമമന്ത്രി

ലോകായുക്തക്ക് നിർദേശം നൽകാനെ അധികാരമുള്ളൂ. 2017 ലെയും 2020ലെയും ഹൈക്കോടതി വിധികൾ ഉണ്ട്. ലോക്പാലിന് അനുസൃതമായി നിയമം മാറ്റണം എന്ന് നിർദേശം ഉയർന്നിരുന്നുവെന്നും നിയമമന്ത്രി പറഞ്ഞു. 

law minister p rajiv says criticism of lokayukta amendment does not matter
Author
Thiruvananthapuram, First Published Jan 25, 2022, 2:15 PM IST

തിരുവനന്തപുരം: ലോകായുക്ത (lokayukta) ഭേദഗതി (amendment)കഴിഞ്ഞ ഏപ്രിൽ മുതൽ പരിഗണനയിൽ ഉണ്ടെന്ന് നിയമ മന്ത്രി(law minister) പി.രാജീവ്(p rajiv). നിയമോപദേശവും കിട്ടിയിട്ടുണ്ട്. രാജ്യത്തെ നിയമത്തിന് അനുസൃതമായ ഭേദഗതി ആണിത്. വിമർശനങ്ങളിൽ കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു. 

അഴിമതിയിൽ വിട്ടുവീഴ്ചയില്ല. എന്നാൽ കാബിനറ്റ് അധികാരത്തോട് ചേർന്ന് നിൽക്കുന്നതായിരിക്കണം നിയമങ്ങൾ. ലോകായുക്തക്ക് നിർദേശം നൽകാനെ അധികാരമുള്ളൂ. 2017 ലെയും 2020ലെയും ഹൈക്കോടതി വിധികൾ ഉണ്ട്. ലോക്പാലിന് അനുസൃതമായി നിയമം മാറ്റണം എന്ന് നിർദേശം ഉയർന്നിരുന്നുവെന്നും നിയമമന്ത്രി പറഞ്ഞു. 

ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണ നടത്താനുള്ള സർക്കാർ നീക്കം പുറത്ത് വന്നതിന് പിന്നാലെയാണ് സർക്കാർ ഭാ​ഗത്ത് നിന്നുള്ള ആദ്യ പ്രതികരണമായി നിയമമന്ത്രിയുടെ പ്രതികരണം വന്നത്. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിൽ ആണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. 
 

Follow Us:
Download App:
  • android
  • ios