ആന ബിഎസ്‌പിയുടെ ചിഹ്നമാണ്. 5 ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്‌പി പറയുന്നു.

ചെന്നൈ: തമിഴ് സൂപ്പർ താരവും ടിവികെ പാർട്ടിയുടെ നേതാവുമായ വിജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ബിഎസ്‌പി. ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണമെന്നാണ് ആവശ്യം. ആന ബിഎസ്‌പിയുടെ ചിഹ്നമാണ്. 5 ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്‌പി പറയുന്നു. തമിഴ്നാട് ബിഎസ്‌പിയുടെ അഭിഭാഷക വിഭാഗമാണ്‌ നോട്ടീസ് അയച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചിരുന്നു. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് പ്രതികരിച്ച വിജയ് ആദ്യ വാതിൽ തുറന്നുവെന്നും പറഞ്ഞു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കുമെന്നും, എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

ഓട്ടോമൊബൈലിന്റെ കാര്യത്തിൽ തീരുമാനമായില്ല, നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടരുതെന്നും പറഞ്ഞു'; കെഎൻ ബാലഗോപാൽ

https://www.youtube.com/watch?v=Ko18SgceYX8