കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ മരവിപ്പിച്ചെന്ന ധാരണ പ്രകാരം രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ഓഫീസിൽ കയറ്റുന്നത് തടഞ്ഞത് വൻപ്രതിഷേധത്തിന് കാരണമായി.

കൊച്ചി: കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ ഇടപെട്ട് തൊഴിൽ വകുപ്പ്. തൊഴിലാളികൾക്ക് വെള്ളിയാഴ്ച വരെ ഓഫീസിൽ കയറാമെന്ന് തീരുമാനമായി. 10ാം തീയതി കമ്പനി അധികൃതർ നേരിട്ട് എത്തും. നാളെ മുതൽ എല്ലാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷണം അടക്കമുള്ള കാര്യങ്ങൾക്ക് മുടക്കം ഉണ്ടാകില്ല

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ മരവിപ്പിച്ചെന്ന ധാരണ പ്രകാരം രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ഓഫീസിൽ കയറ്റുന്നത് തടഞ്ഞത് വൻപ്രതിഷേധത്തിന് കാരണമായി. ജീവനക്കാർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ, ഐഎൻ റ്റിയുസി, എഐവൈഎഫ് നേതാക്കളെത്തി. ഡിവൈഎഫ്ഐ നേതാക്കൾ ഇടുപെട്ടാണ് ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിച്ചത്.