ജനങ്ങളെ ബോധവത്കരിക്കാൻ കഴിയുമെന്നും എന്നാൽ പ്രതിപക്ഷത്തെ ബോധവത്കരിക്കാൻ ഒരിക്കലും കഴിയില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു
തിരുവനന്തപുരം: കെ റെയിലിൽ പ്രതിഷേധം തണുപ്പിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് നേതാക്കൾ ജനങ്ങളിലേക്ക്.പ്രതിപക്ഷത്തിന്‍റെ പ്രചാരണങ്ങൾ നേരിടാൻ ഏപ്രിൽ 19ന് വിപുലമായ യോഗം സംഘടിപ്പിക്കും. ജില്ലാ അടിസ്ഥാനങ്ങളിൽ ബോധവത്കരണ യോഗങ്ങൾ സംഘടിപ്പിക്കും. വീടുകളിൽ കയറിയുള്ള ബോധവത്കരത്തിനും എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. സിപിഎം പാർട്ടി കോണ്‍ഗ്രസിന് ശേഷം പ്രതിപക്ഷ സമരത്തെയും ജനകീയ ചെറുത്തുനിൽപുകളെയും നേരിടാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ജനങ്ങളെ ബോധവത്കരിക്കാൻ കഴിയുമെന്നും എന്നാൽ പ്രതിപക്ഷത്തെ ബോധവത്കരിക്കാൻ ഒരിക്കലും കഴിയില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു. കല്ലൂരുക എന്നത് പ്രതിപക്ഷ നേതാവിന് ഒരു രോഗമായി മാറിയിരിക്കുന്നുവെന്നും എൽഡിഎഫ് കണ്‍വീനർ പരിഹസിച്ചു
