തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ മുൻസിപ്പാലിറ്റികളിൽ എൽഡിഎഫിന് മേൽക്കൈ. ​ഗ്രാമപഞ്ചായത്തുകൾ യുഡിഎഫ് മുന്നേറ്റം തുടരുമ്പോൾ മുൻസിപ്പാലിറ്റികളിൽ എൽഡിഎഫ് മുന്നേറുകയാണ്. അതേസമയം ആറ് കോർപ്പറേഷനുകളിൽ നാലിടങ്ങളിൽ എൽഡിഎഫിനും രണ്ട് ഇടങ്ങളിൽ യുഡിഎഫിനുമാണ് മുന്നേറ്റം. 

അതേസമയം പാലക്കാട് ബിജെപി 9 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫും എല്‍ഡിഎഫും 3 സീറ്റുകളില്‍ വീതം മുന്നിലാണ്. അങ്കമാലി നഗരസഭയിലെ നിലവിലെ ചെയർപേഴ്സ്ൺ എൽ.ഡി.എഫിലെ എം.എ ഗ്രേസി തോറ്റു. ഇത്തവണ മൂന്നാം സ്ഥാനത്തേക്കെത്തിരിയിരിക്കുകയാണ് എൽഡിഎഫ്.