തിരുവനന്തപുരം: എൽഡിഎഫ് യോഗം ഇന്ന് എ കെ ജി സെൻ്ററിൽ ചേരും. മുന്നണി വിപുലീകരണത്തിന് ശേഷം ചേരുന്ന ആദ്യ യോഗത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ നേതാക്കളും പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയാണ് പ്രധാന അജണ്ട. 

സ്വർണ്ണക്കടത്ത്, ബിനീഷ് വിഷയങ്ങളും യോഗത്തിൽ ഉയർന്നേക്കും. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ സമരങ്ങളിൽ ഘടകക്ഷികളുടെ പിന്തുണ നേടിയെടുക്കാനും സി പി എം ശ്രമിക്കുമ്പോൾ കക്ഷികളുടെ നിലപാടും യോഗത്തിൽ അറിയിക്കും