കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാനത്ത് വീണ്ടും ശക്തമാകുന്ന സാഹചര്യവും യോഗത്തിൽ ചർച്ചയായേക്കും
തിരുവനന്തപുരം: ഇടതുമുന്നണിയുടെ അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സർക്കാർ പദ്ധതികളുടെ അവലോകനവും സർക്കാരിൻ്റെ വാർഷികാഘോഷ പരിപാടികളുമാണ് അജൻഡയിലുള്ളത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാനത്ത് വീണ്ടും ശക്തമാകുന്ന സാഹചര്യവും യോഗത്തിൽ ചർച്ചയായേക്കും. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്ക് എകെജി സെന്‍ററിലാണ് യോഗം.
