Asianet News MalayalamAsianet News Malayalam

ഗണേഷ്കുമാര്‍ മന്ത്രിയായേക്കും,ആന്‍റണി രാജു ഒഴിഞ്ഞേക്കും,നിര്‍ണായക മന്ത്രിസഭ പുന:സഘടന ചര്‍ച്ചകള്‍ അടുത്തയാഴ്ച

ഗണേഷ്കുമാറിന്‍റെ കാര്യത്തില്‍ സിപിമ്മില്‍ രണ്ടഭിപ്രായം.വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കാനും ആലോചന

LDF ministry reshuffle talks likely next week, Ganeshkumar may get minister post
Author
First Published Sep 15, 2023, 10:31 AM IST

തിരുവനന്തപുരം: നവംബര്‍ 20ന് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്.ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും.പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബിഗണേഷ്കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കും.അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും.ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ്കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്.രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രകടനം ആദ്യ സര്‍ക്കാരിനോളം  മികച്ചതല്ലെന്ന വിമര്‍ശനം വ്യപകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. സിപിഎമ്മിന്‍റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും.ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും പരിഗണനയിലുണ്ട്.

 

Follow Us:
Download App:
  • android
  • ios