ലൈഫ് മിഷൻ വീട്, വയനാട് ടൌൺഷിപ്പുമടക്കം വിവിധ പദ്ധതികൾ സർക്കാരിന്‍റെ നേട്ടങ്ങളായി അവതരിപ്പിച്ചും, മത്സ്യത്തൊഴിലാളികളും, ശുചീകരണ തൊഴിലാളികളും, പ്രളയ, മണ്ണിടിച്ചിൽ ദുരിത ബാധിതരുടെ പുനരധിവാസവുമെല്ലാം പ്രചരണഗാന ദൃശ്യങ്ങളിലുണ്ട്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തുടർച്ചയായി മൂന്നാമൂഴം ലക്ഷ്യമിട്ട് എല്‍.ഡി.എഫിന്റെ പ്രചരണ ഗാനം പുറത്തിറങ്ങി. പ്രശസ്ത റാപ്പർ വേടൻ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. 'ഒന്നായ് തുടരാം നവകേരളത്തിലേക്ക്' എന്ന ടാഗ് ലൈനോടെ 'ഒരുവിരൽ മഷി പോരാട്ടമേ...' എന്ന ഹൂക്ക് ലൈനോടെയുള്ള ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ലൈഫ് മിഷൻ വീട്, വയനാട് ടൌൺഷിപ്പുമടക്കം വിവിധ പദ്ധതികൾ സർക്കാരിന്‍റെ നേട്ടങ്ങളായി അവതരിപ്പിച്ചും, മത്സ്യത്തൊഴിലാളികളും, ശുചീകരണ തൊഴിലാളികളും, പ്രളയ, മണ്ണിടിച്ചിൽ ദുരിത ബാധിതരുടെ പുനരധിവാസവുമെല്ലാം പ്രചരണഗാന ദൃശ്യങ്ങളിലുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

'ഒരുവിരൽ മഷി പോരാട്ടമേ...' എന്ന ഹൂക്ക് ലൈനോടെയുള്ള പാട്ടിൽ 'അറിവുള്ള കരം അധികാരപേനയെടുക്കട്ടെ, ആ മഷികൊണ്ട് പുതുതലമുറ നീതിയെഴുതട്ടേ' എന്നിങ്ങനെ ആവേശം കൊളിക്കുന്ന വരികൾ ആലാപിച്ച് വേടനും പ്രത്യക്ഷപ്പെടുന്നുണ്ട്. 2021ലും എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സിത്താര കൃഷ്ണകുമാറാണ് സംഗീതം നൽകി ആലപിച്ചിരുന്നത്. 'അന്തിവിണ്ണിൽ അമ്പിളിക്കല' എന്ന ഗാനമായിരുന്നു 2021ലെ പ്രചരണ ഗാനം.