കരട് വിജ്ഞാപനത്തിനെതിരെ തിങ്കളാഴ്‍ച യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. . കരടു വിജ്ഞാപനം തന്നെ നിയമപരമായി ചോദ്യം ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുമെന്ന് യുഡിഎഫ് ചെയർമാൻ പി പി എ കരീം വ്യക്തമാക്കി. 

വയനാട്: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിധിയെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്രത്തിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ നാളെ ഇടതുമുന്നണി വയനാട്ടിൽ വഴിതടയൽ സമരം നടത്തും. ബത്തേരി മാനന്തവാടി കല്ലൂർ കാട്ടിക്കുളം എന്നിവിടങ്ങളിലാണ് വഴി തടയുക. 11 മണി മുതൽ 12 മണി വരെയാണ് വഴിതടയൽ സമരം. 

കരട് വിജ്ഞാപനത്തിനെതിരെ തിങ്കളാഴ്‍ച യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. . കരടു വിജ്ഞാപനം തന്നെ നിയമപരമായി ചോദ്യം ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുമെന്ന് യുഡിഎഫ് ചെയർമാൻ പി പി എ കരീം വ്യക്തമാക്കി. കരട് വി‍ജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന ബത്തേരി രൂപതയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇരു മുന്നണികളും യോഗം ചേർന്ന് പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.