സിപിഎമ്മിലെ ബിനു ജോസഫ് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.2 അംഗങ്ങളുള്ള യുഡിഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു.

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ എൽഡിഫ് അധികാരത്തിൽ. സിപിഎമ്മിലെ ബിനു ജോസഫ് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 2 അംഗങ്ങളുള്ള യുഡിഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. മുൻപ് രണ്ടുതവണ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എസ്ഡിപിഐ പിന്തുണച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചിരുന്നു.