മലപ്പുറം: യു ഡി എഫിന്റെ കരുത്ത് കോൺഗ്രസും മുസ്ലിം ലീഗുമാണ്. രണ്ട് പാർട്ടികളും അഭിപ്രായ വ്യത്യാസങ്ങളില്ലാതെ ഒരുമിച്ച് പോകുന്നതാണ് ഇടതുമുന്നണിക്ക് എപ്പോഴും വെല്ലുവിളിയാകുന്നതും. എന്നാൽ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തിൽ മുസ്ലിം ലീഗും കോൺഗ്രസും പരസ്പരം മത്സരിക്കുന്ന സ്ഥലമാണ്. ഇവിടെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽ ഡി എഫിന് മികച്ച വിജയം നേടാനായി. ആകെയുള്ള 21 സീറ്റിൽ 13 ലും ഇടതുമുന്നണി വിജയിച്ചു. മുസ്ലിം ലീഗിന് ആറ് സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് രണ്ട് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.