ദില്ലി, മുംബൈ, ബം​ഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള സർവീസുകളാകും കുറയ്ക്കുകയെന്നാണ് റിപ്പോർട്ട്.

ദില്ലി: ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടി ആഭ്യന്തര സർവീസുകളും വെട്ടിക്കുറയ്ക്കാൻ വിമാന കമ്പനികൾ. എയർ ഇന്ത്യയും ഇൻഡി​ഗോയും ജൂൺ മുതൽ ആ​ഗസ്റ്റ് വരെ സർവീസുകൾ കുറയ്ക്കാൻ ഒരുങ്ങുകയാണ്. എയർ ഇന്ത്യ 15 ശതമാനം വരെ സർവീസും, ഇൻഡി​ഗോ 7 ശതമാനം വരെ സർവീസുകളും റദ്ദാക്കുമെന്നാണ് വിവരം. നേരത്തെ അന്താരാഷ്ട്ര സർവീസുകൾ വെട്ടി കുറയ്ക്കുമെന്ന് കമ്പനികൾ അറിയിച്ചിരുന്നു. വ്യോമയാന ഇന്ധന വില റെക്കോ‍ഡ് ഉയർച്ചയിലാണെന്നും ഈ സാഹചര്യത്തിൽ എല്ലാ സർവീസുകളും നടപ്പാക്കുക സാധ്യമല്ലെന്നും കമ്പനി അധികൃതർ പറഞ്ഞു. എന്നാൽ ഏതെങ്കിലും റൂട്ടിലെ എല്ലാ സർവീസുകളും പിൻവലിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ദില്ലി, മുംബൈ, ബം​ഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള സർവീസുകളാകും കുറയ്ക്കുകയെന്നാണ് റിപ്പോർട്ട്.

Add Asianetnews as a Preferred SourcegooglePreferred