മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം വേണമെന്ന കോൺഗ്രസ് ആവശ്യം മുസ്ലീം ലീഗ് അംഗീകരിച്ചില്ല. കഴിഞ്ഞ തവണ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ മുസ്ലീം ലീഗിനായിരുന്നതിനാൽ തൽസ്ഥിതി തുടരണമെന്ന നിലപാടിൽ മുസ്ലീം ലീഗ് ഉറച്ചു നിന്നു. ഇതോടെ കോൺഗ്രസ് വഴങ്ങുകയായിരുന്നു. 

32 അംഗ ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിന് 21 ഉം  കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്. ആനക്കയം ഡിവിഷനിലെ അംഗം കെ.റഫീഖയെ പ്രസിഡണ്ട് സ്ഥാനത്തേക്കും ചോക്കാട് ഡിവിഷനിലെ അംഗം  ഇസ്മായിൽ മൂത്തേടത്തെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും മുസ്ലീം ലീഗ്  സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.