Asianet News MalayalamAsianet News Malayalam

കേരള ബാങ്ക് ഭരണസമിതിയിലെ ലീ​ഗ് പങ്കാളിത്തം; ലീ​ഗുമായി സംസാരിച്ചു, ആശയക്കുഴപ്പമില്ലെന്ന് എംഎം ഹസ്സൻ

മലപ്പുറത്തെ പോസ്റ്റർ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും എംഎം ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നവ കേരള സദസ്സ് എന്നല്ല, ദുരിത കേരള സദസ്സ് എന്നാണ് പേരിടേണ്ടത്. 100 കോടി ചെലവ് യാത്രക്ക് വേണ്ടി വരും. ധൂർത്ത് ആയത് കൊണ്ടാണ് യുഡിഎഫ് ബഹിഷ്‌ക്കരിക്കുന്നതെന്നും എംഎം ഹസ്സൻ പറഞ്ഞു. 

League participation in Kerala Bank Board of Directors; Spoke to league leadres, MM Hassan said there is no confusion fvv
Author
First Published Nov 17, 2023, 11:36 AM IST

തിരുവനന്തപുരം: കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ലീഗ് എംഎൽഎ അംഗം ആയതിൽ ആശയ കുഴപ്പമില്ലെന്ന് കോൺ​ഗ്രസ് നേതാവ് എംഎം ഹസ്സൻ. ലീഗ് നേതൃത്വവുമായും ഹമീദ് എംഎൽഎയുമായും സംസാരിച്ചു. മലപ്പുറത്തെ പോസ്റ്റർ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും എംഎം ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നവ കേരള സദസ്സ് എന്നല്ല, ദുരിത കേരള സദസ്സ് എന്നാണ് പേരിടേണ്ടത്. 100 കോടി ചെലവ് യാത്രക്ക് വേണ്ടി വരും. ധൂർത്ത് ആയത് കൊണ്ടാണ് യുഡിഎഫ് ബഹിഷ്‌ക്കരിക്കുന്നതെന്നും എംഎം ഹസ്സൻ പറഞ്ഞു. 

വിവാദം കത്തുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി പികെ ബഷീർ എംഎൽഎ രം​ഗത്തെത്തി. സഹകരണം സഹകരണ മേഖലയിൽ മാത്രമെന്ന് പികെ ബഷീർ എംഎൽഎ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിൻ്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും പി കെ ബഷീർ എം എൽ എ പറഞ്ഞു. 

'പാർട്ടിയെ വഞ്ചിച്ച യൂദാസ്, പുറത്താക്കണം'; പി അബ്​ദുൽ ഹമീദ് എംഎൽഎക്കെതിരെ മലപ്പുറത്ത് പോസ്റ്റർ

കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എം എൽ എയെ തെരഞ്ഞെടുത്തിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമായ പി അബ്ദുൽ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കിയത്. നിലവിൽ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഇതാദ്യമായാണ് കേരള ബാങ്കിൽ യുഡിഎഫിൽ നിന്നുള്ള എംഎൽഎ ഭരണ സമിതി അംഗമാകുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടയിലാണ് പുതിയ തീരുമാനം ഉണ്ടായത്. 

https://www.youtube.com/watch?v=Ko18SgceYX8


 

Follow Us:
Download App:
  • android
  • ios