Asianet News MalayalamAsianet News Malayalam

മുസ്‌ലിം ലീഗിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി 26ന് കോഴിക്കോട്ട്, തരൂര്‍ മുഖ്യാതിഥി

ഗാന്ധിജിയുടെ കാലം മുതൽ പലസ്തീൻ ജനതക്ക് പിന്തുണ കൊടുത്ത നിലപാടാണ് രാജ്യത്തിനുള്ളത്. അത് കൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് ഇന്ത്യയിൽ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്

league to organise palestine solidaity rally on 26th at calicut
Author
First Published Oct 23, 2023, 11:18 AM IST

മലപ്പുറം:മുസ്‌ലിം ലീഗ് ആഭിമുഖ്യത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഈ മാസം 26ന് കോഴിക്കോട് നടത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി മുഖ്യാതിഥി ആയി പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. '

സാധാരണ പ്രതിഷേധ റാലി അല്ല,  ദേശീയ തലത്തില്‍ ശ്രദ്ധിക്കപെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുകയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗാന്ധിജിയുടെ കാലം മുതല്‍ പലസ്തീന്‍ ജനതക്ക് പിന്തുണ കൊടുത്ത നിലപാടാണ് രാജ്യത്തിനുള്ളത്. ഇന്ത്യയില്‍ അത് കൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യംഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യ' മുന്നണിയിലെ കക്ഷികള്‍ എല്ലാവര്‍ക്കും പലസ്തീന്‍ വിഷയത്തില്‍ ഒരേ നിലപാടാണുള്ളതെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് പലസ്തീന്‍, 'സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണം' 

യുദ്ധത്തിനിടെ ഇസ്രയേലിന് കോടിക്കണക്കിന് ഡോളറിന്റെ സഹായവുമായി അമേരിക്ക 

Follow Us:
Download App:
  • android
  • ios