തിരുവനന്തപുരം: വിവാ​ദങ്ങൾക്കിടെ ഇടതുമുന്നണി യോ​ഗം ഇന്ന് ചേരും. വൈകിട്ട് മൂന്ന് മണിക്ക്  തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം ചേരുക. കേന്ദ്രസർക്കാരിനെതിരായ സമരവും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തലുമാണ് യോഗത്തിന്റെ അജണ്ട.

യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും നെടുങ്കണ്ടത്ത് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ചയായേക്കും. ഉപതെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളും ഇന്ന് നടക്കും.