രൂപത്തിലും ഭാവത്തിലും വ്യത്യാസം ഉണ്ടെന്നേ ഉള്ളു. അത്രയും തന്നെ വിഷം പേറുന്നവരാണ്. മനസ്സാക്ഷിയുള്ള ഒരു പാർട്ടിക്കാരനും അത് സാധിക്കില്ല.
കൊച്ചി : പീഡകരിലും ക്രിമിനലുകളിലും ഇടതെന്നും വലതെന്നും ഒരു വ്യത്യാസവുമില്ലെന്ന് ഡോ. സൗമ്യ സരിൻ. പിടി കുഞ്ഞുമുഹമ്മദിനെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു പ്രതികരണം. ഇവർ മാത്രമല്ല, ഇവരെപ്പോലുള്ളവരെ ഇപ്പോഴും താങ്ങുന്ന ഓരോരുത്തരും 'ഇവർ' തന്നെയാണ്. രൂപത്തിലും ഭാവത്തിലും വ്യത്യാസം ഉണ്ടെന്നേ ഉള്ളു. അത്രയും തന്നെ വിഷം പേറുന്നവരാണ്. മനസ്സാക്ഷിയുള്ള ഒരു പാർട്ടിക്കാരനും അത് സാധിക്കില്ല.
കൃത്യമായ അന്വേഷണങ്ങളിലൂടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്ക് എതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ, പുറം ലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പുമാണ് ആവശ്യം! കേരളത്തിലെ സർക്കാരും നിയമസംവിധാനവും അത് കാണിക്കും എന്ന് തന്നെ വിശ്വസിക്കുന്നുവെന്നും ഡോ. സൌമ്യ സരിൻ ഫേസ്ബുക്കിൽ കുറിച്ചു
ഫേസ് ബുക്ക് പോസ്റ്റ് പൂർണരൂപം
"ഒന്നായ നിന്നെയിഹ..."
രണ്ടും ഒന്ന് തന്നെ...
ഇവിടെ ഒരു തീവ്രത മാപിനിയുടെയും ആവശ്യമില്ല!
രണ്ടും ഒന്ന് തന്നെ...
പീഡകരിൽ ഇടതെന്നും വലതെന്നും ഒരു വ്യത്യാസവും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല...
ക്രിമിനലുകളിൽ ഇടതെന്നും വലതെന്നും ഒരു വ്യത്യാസവും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല!
രൂപത്തിലും ഭാവത്തിലും വ്യത്യാസം ഉണ്ടെന്നേ ഉള്ളു...
രണ്ടും ഒന്ന് തന്നെ!
ഇവർ മാത്രമല്ല, ഇവരെപ്പോലുള്ളവരെ ഇപ്പോഴും താങ്ങുന്ന ഓരോരുത്തരും 'ഇവർ' തന്നെയാണ്. അത്രയും തന്നെ വിഷം പേറുന്നവർ ആണ്. മനസ്സാക്ഷിയുള്ള ഒരു പാർട്ടിക്കാരനും അത് സാധിക്കില്ല. അത് ഏതു പാർട്ടി ആയാലും!
കൃത്യമായ അന്വേഷണങ്ങളിലൂടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്ക് എതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ, പുറം ലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പുമാണ് ആവശ്യം! കേരളത്തിലെ സർക്കാരും നിയമസംവിധാനവും അത് കാണിക്കും എന്ന് തന്നെ വിശ്വസിക്കുന്നു!
ഇനി പൊങ്ങരുത്, ഒരുത്തന്റെയും കയ്യും കണ്ണും നിസ്സഹായരായ പെണ്ണുടലുകളിലേക്ക് ...
അത് ആരായാലും...
എവിടെ നിൽക്കുന്നവർ ആയാലും...
കാരണം, എല്ലാം ഒന്ന് തന്നെ!


