Asianet News MalayalamAsianet News Malayalam

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ എഴുന്നള്ളിക്കാം; സര്‍ക്കാരിന് എജിയുടെ നിയമോപദേശം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ പൂര വിളമ്പരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം.

legal advice for thechikottukavu ramachandran ban
Author
Kochi, First Published May 10, 2019, 2:49 PM IST

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാ‍റിന് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം. ആവശ്യമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളമ്പരത്തിന് മാത്രം എഴുന്നള്ളിക്കാമെന്നാണ് നിയമോപദേശം.

അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം സര്‍ക്കാരിന് കൈമാറി. പൊതു താത്പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുത് എന്നും എജി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. കർശന ഉപാധികളോടെയെന്ന് അനുമതി നൽകേണ്ടത് എന്ന് നിയമോപദേശത്തില്‍ കൃത്യമായി പറയുന്നുണ്ട്. ആനയ്ക്ക് പ്രകോപനമുണ്ടാകില്ലെന്ന് ഉറപ്പാക്കണം, ജനങ്ങളെ നിശ്ചിത അകലത്തിൽ മാറ്റി നിർത്തണം, അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം എന്നീ ഉപാധികശ്‍ കര്‍ശനമായി പാലിക്കണം എന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശരിവച്ചു. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മേൽനോട്ട സമിതിയാണെന്നും കടകംപള്ളി പറഞ്ഞു. വിഷയത്തിൽ നാളെ ഉച്ചയോടെ തീരുമാനമുണ്ടാകും. ആന ഉടമകൾക്കും തൃശൂരിലെ ജനങ്ങൾക്കും സന്തോഷകരമായ ഒരു തീരുമാനത്തിലെത്താൻ കഴിയുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷയെന്നും കടകംപള്ളി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, തൃശൂർ പൂരത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അപകടമുണ്ടാക്കിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ആന ഉടമകള്‍ അറിയിച്ചു. വിഷയത്തിൽ സർക്കാരിൽ നിന്നും ജില്ല ഭരണകൂടത്തിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ആന ഉടമകൾ പറഞ്ഞു.

Follow Us:
Download App:
  • android
  • ios