Asianet News MalayalamAsianet News Malayalam

ഹർത്താൽ മൂലം നഷ്ടം സംഭവിച്ചവരെ സഹായിക്കാൻ ലീഗൽ സർവീസസ് അതോറിറ്റി

ഹർത്താലിൽ ജീവനോ സ്വത്തിനോ നഷ്ടം സംഭവിച്ചവർക്ക് നിയമസഹായം ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി. 

legal services authority to help those in need of loss due to harthal
Author
Kochi, First Published Mar 5, 2019, 1:13 PM IST

കൊച്ചി:  ഹർത്താലിൽ നഷ്ടം സംഭവിച്ചവരെ സഹായിക്കാൻ സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി. ഹർത്താലിനെ തുടർന്നുണ്ടായ നഷ്ടം പരിഹരിക്കാൻ ലീഗൽ സർവീസസ് അതോറിറ്റികൾ ഇടപെടണം എന്ന് കെൽസ എക്സിക്യൂട്ടീവ്  ചെയർമാൻ ഉത്തരവ് ഇട്ടു.

ഹർത്താലിൽ ജീവനോ സ്വത്തിനോ നഷ്ടം സംഭവിച്ചവർക്ക് നിയമസഹായം ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നാണ് ഉത്തരവിലെ ആദ്യ നി‍ർദേശം. ഇതിനായി ഹർത്താലിന് ഇരകളായവരിൽ നിന്ന് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുകയും അദാലത്തുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. തുടർന്ന് അപേക്ഷകള്‍ സംബന്ധിച്ച് സർക്കാരിനും ഹർത്താൽ പ്രഖ്യാപിച്ചവർക്കും നോട്ടീസ് നൽകും.

നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് നിയമസഹായം ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ജില്ലാ കോടതികളോട് അനുബന്ധിച്ച് സംസ്ഥാനത്ത് മൂന്ന് ലീഗൽ സർവീസസ് അതോറിറ്റികളാണ് പ്രവർത്തിക്കുന്നത്.

Follow Us:
Download App:
  • android
  • ios