നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ വി ജുനൈസാണ് മരിച്ചത്. 46 വയസ്സായിരുന്നു.
തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ വി ജുനൈസാണ് മരിച്ചത്. 46 വയസ്സായിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്. നിയമസഭയില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ കെ പി റഷീദിന്‍റെ സഹോദരി ഭര്‍ത്താവും ഭാര്യയുടെ സഹോദരനുമാണ് ജുനൈസ്.

