മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ വടിയെടുത്ത് ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി.

വാൽപ്പാറ: വാൽപ്പാറ മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരന് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. തോട്ടം തൊഴിലാളി ആയ ജാർഖണ്ഡ് സ്വദേശിയുടെ മകനെയാണ് പുലി ആക്രമിച്ചത്. മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ വടിയെടുത്ത് ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി. കൈക്ക് പരിക്കേറ്റ കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.