കഴിഞ്ഞ വർഷം നവംബർ മുതൽ സർവ്വകലാശാലയിൽ സ്ഥിരം വിസിയും പ്രൊ വിസിയു൦ ഇല്ല. ഇത് ഭരണസ്തംഭനത്തിന് വഴി വയ്ക്കുന്ന സാഹചര്യത്തിൽ ഗവർണർ ഇടപെടണ൦ എന്ന് ആവശ്യപ്പെട്ടാണ് കത്ത്.

കൊച്ചി: കാലടി സർവ്വകലാശാലയിൽ (Kalady University) സ്ഥിരം വൈസ് ചാൻസലറെ നിയമിക്കാൻ ഗവ൪ണ൪ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്. അക്കാദമിക് കൗൺസില൪ അ൦ഗങ്ങളും, വകുപ്പ് മേധാവികളുമായി 18 പേരാണ് ഇക്കാര്യം ആവശ്യപ്പെട്ട് ​ഗവർണറ്‍ക്ക് കത്ത് അയച്ചത്. 

കഴിഞ്ഞ വർഷം നവംബർ മുതൽ സർവ്വകലാശാലയിൽ സ്ഥിരം വിസിയും പ്രൊ വിസിയു൦ ഇല്ല. ഇത് ഭരണസ്തംഭനത്തിന് വഴി വയ്ക്കുന്ന സാഹചര്യത്തിൽ ഗവർണർ ഇടപെടണ൦ എന്ന് ആവശ്യപ്പെട്ടാണ് കത്ത്. അക്കാദമിക - ഭരണനിർവ്വഹണത്തിൽ സുപ്രധാന പദവികൾ ഒഴിഞ്ഞു കിടക്കുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നു എന്നു൦ കത്തിൽ പറഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതിനും, നാക് പരിശോധനൽ സ്ഥിര൦ ഭരണസംവിധാനം ഇല്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്നു൦ ചൂണ്ടിക്കാട്ടിയാണ് ചാൻസല൪ കൂടിയായ ​ഗവർണർക്ക് കത്ത് നൽകിയത്.