Asianet News Malayalam

ആർഎംപി നേതാവ് എൻ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകനേയും വധിക്കുമെന്ന് ഭീഷണിക്കത്ത്

ചാനൽ ചർച്ചയിൽ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ഭീഷണിക്കത്തിൽ പറയുന്നു

letter threatening to kill rmp leader n venu and tp chandrasekharan's son
Author
Kozhikode, First Published Jul 20, 2021, 9:23 AM IST
  • Facebook
  • Twitter
  • Whatsapp

കോഴിക്കോട്: ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകൻ നന്ദുവിനേയും വധിക്കുമെന്ന് ഊമക്കത്ത്.എൻ വേണു വടകര എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാൻ കാരണമെന്നും കത്തിൽ പറയുന്നുണ്ട്.കെ കെ രമ എംഎൽഎയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് കിട്ടിയത്. ചാനൽ ചർച്ചയിൽ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ഭീഷണിക്കത്തിൽ പറയുന്നുണ്ട്. എൻ വേണുവിനൊപ്പം തന്നെ ചാനൽ ചർച്ചകളിൽ സജീവമാണ് ഇപ്പോൾ കെ കെ രമ എം എൽ എ

Follow Us:
Download App:
  • android
  • ios