ആരോഗ്യമുള്ള ശരീരം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച്, വയറിലും മറ്റ് ഭാഗങ്ങളിലുമായി അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെക്കുറിച്ച് ആശങ്കയുള്ളവർ നിരവധിയാണ്. ഫാസ്റ്റ്ഫുഡിന്റെയും തിരക്കിട്ട ജീവിതശൈലിയുടെയും കാലത്ത്..
ഇതൊരു ഡയറ്റ് കഥയല്ല. മറിച്ച്, നമ്മുടെ ലൈഫ് എങ്ങനെ കൂളായി കൊണ്ടുപോകാം എന്നതിനെക്കുറിച്ചാണ്. കലോറി എണ്ണിയും ഇഷ്ടപ്പെട്ട ഭക്ഷണം വേണ്ടെന്ന് വെച്ചും കഷ്ടപ്പെടുന്ന ഒരു ഓൾഡ് ജനറേഷൻ രീതി ജെൻസികൾക്ക് വേണ്ട. ഹോൾ ഫുഡ്‌സും, മെന്റൽ ഹെൽത്തും, പ്ലാനറ്റ്-ഫ്രണ്ട്‌ലി ഫുഡുമാണ് ഇപ്പോൾ തരംഗം. സോഷ്യൽ മീഡിയയിൽ കറങ്ങുന്ന വ്യാജ ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ, നമ്മുടെ ശരീരം 'ചാർജ്ജ്' ചെയ്യാനുള്ള 8 കിടിലൻ വളികൾ ഇതാ. ഇതൊരു 'ഹോളിസ്റ്റിക്' ഗെയിമാണ്;
പ്രോട്ടീൻ: നിങ്ങളുടെ ബേസിക് ബിൽഡിംഗ് ബ്ലോക്ക്
'ഫുൾനസ്' നിലനിർത്താൻ പ്രോട്ടീൻ നിർബന്ധമാണ്. കാരണം, വിശപ്പ് വരുമ്പോൾ സ്നാക്സ് വലിച്ചുവാരി കഴിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. മുട്ട, പയറുവർഗ്ഗങ്ങൾ, പ്ലാന്റ് ബേസ്ഡ് പ്രോട്ടീനുകൾ, അല്ലെങ്കിൽ ലീൻ മീറ്റ് എന്നിവ ഓരോ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കും. പ്രോട്ടീൻ കഴിക്കുമ്പോൾ പേശികൾ ശക്തിപ്പെടും, ഇത് വിശ്രമിക്കുമ്പോൾ പോലും കൂടുതൽ കൊഴുപ്പ് എരിച്ച് കളയാൻ സഹായിക്കും.
'സിറ്റിംഗ്' ടൈം ബ്രേക്ക് ചെയ്യുക
പഠനത്തിനിടയിലോ ജോലിക്കിടയിലോ ഒരേ ഇരുപ്പ് ഇരിക്കുന്നത് ഇപ്പോൾ ഔട്ട് ഓഫ് ഫാഷനാണ്. മണിക്കൂറിൽ ഒരിക്കലെങ്കിലും എഴുന്നേറ്റ് നടക്കുക, കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ചലിക്കുക. ഇത് മെറ്റബോളിസം കുറയുന്നത് തടയും. "Sitting is the new Smoking" എന്നാണല്ലോ പുതിയ വാദം, ലിഫ്റ്റിന് പകരം സ്റ്റെപ്പുകൾ ഉപയോഗിക്കുന്നതും ഡെലിവറിക്ക് പോകുന്നതും ചെറിയ കാര്യങ്ങളാണെങ്കിലും വലിയ മാറ്റങ്ങളുണ്ടാക്കും.
മധുരം ഒരു 'റെഡ് ഫ്ലാഗ്' ആണ്
പഞ്ചസാര അടങ്ങിയ സോഡകളും പാക്കറ്റ് ജ്യൂസുകൾക്കും ഒരു 'ബിഗ് നോ' പറയേണ്ട സമയമാണിത്. ഇവ ശരീരത്തിന് യാതൊരു പോഷണവും നൽകുന്നില്ല. മാത്രമല്ല, ഇവ പെട്ടെന്ന് കൊഴുപ്പായി മാറും. വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. നാരങ്ങയോ പുതിനയിലയോ ചേർത്ത് 'ഇൻഫ്യൂസ്ഡ് വാട്ടർ' ട്രൈ ചെയ്യാം.
പ്ലാന്റ്-ബേസ്ഡ് ഫുഡിന് മുൻഗണന നൽകുക
ജെൻസികൾക്കിടയിൽ പ്ലാന്റ്-ബേസ്ഡ് ഡയറ്റുകൾക്ക് വലിയ സ്ഥാനമുണ്ട്. കൂടുതൽ ഫൈബർ (നാരുകൾ) അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വയറിന് നല്ലതാണ്. ഇത് ദഹനവ്യവസ്ഥയെ സഹായിക്കും. കാബേജ്, ബ്രൊക്കോളി, ഓട്‌സ് എന്നിവയൊക്കെ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് 'ക്ലീൻ ഈറ്റിംഗ്' എന്ന ലക്ഷ്യത്തിലേക്ക് വേഗത്തിൽ എത്തിക്കും.
സ്ട്രെസ്സ് 'മാനേജ്' ചെയ്യുക
മാനസിക സമ്മർദ്ദം അമിതമായി വർദ്ധിക്കുമ്പോൾ കോർട്ടിസോൾ എന്ന ഹോർമോൺ കൂടുകയും, ഇത് വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യും. അതിനാൽ, 'പോസിറ്റീവ് വൈബ്' നിലനിർത്താൻ യോഗ, മെഡിറ്റേഷൻ, അല്ലെങ്കിൽ ഇഷ്ടമുള്ള ഹോബികളിൽ സമയം കണ്ടെത്തുക. മെന്റൽ ഹെൽത്ത് ആൻഡ് ഫിസിക്കൽ ഹെൽത്ത്, ഇതാണ് പുതിയ കോംബോ.
ഹൈ-ഇന്റൻസിറ്റി വർക്കൗട്ടുകൾ ട്രൈ ചെയ്യുക
ജോലികൾക്കിടയിൽ നീണ്ട വ്യായാമത്തിന് സമയം കിട്ടുന്നില്ലെങ്കിൽ, 'High-Intensity Interval Training' ട്രൈ ചെയ്യുക. 20 മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന ഈ വർക്കൗട്ടുകൾ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കലോറി കത്തിച്ചു കളയാൻ സഹായിക്കും. ഇത് വളരെ വേഗത്തിൽ ഫലം കാണിക്കുന്ന ഒരു ഗെയിം ചേഞ്ചറാണ്.
'ഫുഡ് ലേബൽ' വായിക്കുക
ഏതൊരു പാക്കറ്റ് ഫുഡ് വാങ്ങുമ്പോഴും അതിലെ ചേരുവകളും 'ന്യൂട്രീഷൻ ഫാക്ട്സും' വായിക്കുന്നത് ഒരു ശീലമാക്കുക. 'നാച്ചുറൽ', 'ക്ലീൻ ഇൻഗ്രീഡിയൻസ്', 'ഓർഗാനിക്' എന്നീ ലേബലുകൾക്ക് ജെൻസി വലിയ പ്രാധാന്യം നൽകുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നതാണ് ഏറ്റവും വലിയ 'ഹെൽത്ത് ഹാക്ക്'.
ഉറക്കം നിങ്ങളുടെ 'റീസെറ്റ്' ബട്ടൺ
കുറഞ്ഞത് 7-8 മണിക്കൂർ സുഖമായി ഉറങ്ങുന്നത് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ചെയ്യേണ്ട കാര്യമാണ്. ഉറക്കക്കുറവ് ഹോർമോണുകളെ താളം തെറ്റിക്കുകയും, കൂടുതൽ വിശപ്പ് അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും. കൃത്യമായ ഉറക്കത്തിലൂടെ ശരീരം 'റീസെറ്റ്' ചെയ്യുമ്പോൾ കൊഴുപ്പ് കുറയ്ക്കാനുള്ള പ്രക്രിയ വേഗത്തിലാകും.
ഗ്രീൻ ടീ നിങ്ങളുടെ കൂട്ടുകാരനാവട്ടെ
ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ഗ്രീൻ ടീ കൊഴുപ്പ് കുറയ്ക്കുന്നതിന് ഉത്തമമാണ്. ഗ്രീൻ ടീയിലെ സംയുക്തങ്ങൾ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. കലോറി വളരെ കുറവായ ഗ്രീൻ ടീ ദിവസം ഒന്നോ രണ്ടോ തവണ കുടിക്കുന്നത് ശീലമാക്കാം.
ഈ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്താൽ മതി. 'ഫാസ്റ്റ്' റിസൾട്ടിനായി കാത്തിരിക്കാതെ, ഈ കൂൾ ലൈഫ്‌സ്റ്റൈൽ തുടർന്നു പോകുക. ഉറപ്പായും നിങ്ങളുടെ ബോഡി ഗോൾസ് എളുപ്പത്തിൽ നേടാനാകും


