Asianet News MalayalamAsianet News Malayalam

സിപിഎം മാതൃകയിൽ കോൺഗ്രസിലും ലെവി; എല്ലാ ജനപ്രതിനിധികളും ലെവി നല്‍കേണ്ടി വരും

നിലവിൽ കോൺഗ്രസിന്റ എംപിമാർ പാർലമെന്ററി പാർട്ടിക്ക് മാസം 2000 രൂപയും എഐസിസിക്ക് വർഷം 50,000 രൂപയും നൽകുന്നുണ്ട്. ഇതിൽ വലിയ കുടിശക പല എംപിമാരും വരുത്താറുമുണ്ട്. എംഎൽഎമാർ മാസം ചെറിയ തുക പാർലമെന്ററി പാർട്ടിക്ക് നൽകും. എന്നാൽ കെപിസിസിക്ക് ഒരു ഫണ്ടും നിലവിൽ നൽകുന്നില്ല. ഇവരിൽ നിന്ന് ലെവി പിരിക്കാനാണ് തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്
 

Levy system to implement in Congress party like CPM
Author
Thiruvananthapuram, First Published Sep 14, 2021, 10:46 AM IST

സിപിഎം മാതൃകയിൽ കോൺഗ്രസിലും ലെവി വരുന്നു. എം പിമാർ എംഎൽഎമാർ ഉൾപ്പടെ എല്ലാ ജനപ്രതിനിധികളും പാർട്ടിക്ക് നിശ്ചിതഫണ്ട് കൊടുക്കാനാണ് തീരുമാനം. എത്രയാണ് ഫണ്ട് നൽകേണ്ടതെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. ഫണ്ട് പിരിവിന് കൃത്യമായ മാനദണ്ഡമില്ലാത്തത് പലപ്പോഴും പ്രവർത്തനത്തിൽ ബുദ്ധിമുട്ടാകുന്നുവെന്ന തിരിച്ചറിവിലാണ് സിപിഎം മാതൃക പിന്തുടാൻ കെപിസിസിയുടെ പുതിയ നേതൃത്വം തീരുമാനിച്ചത്.  

താഴേത്തട്ടിൽ രൂപീകരിക്കുന്ന കോൺഗ്രസ് യുണിറ്റ് കമ്മിറ്റികൾ വഴി ഫണ്ട് സ്വരൂപിക്കാൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ജനപ്രതിനിധികളിൽ നിന്നുള്ള ലെവി. നിലവിൽ കോൺഗ്രസിന്റ എംപിമാർ പാർലമെന്ററി പാർട്ടിക്ക് മാസം 2000 രൂപയും എഐസിസിക്ക് വർഷം 50,000 രൂപയും നൽകുന്നുണ്ട്. ഇതിൽ വലിയ കുടിശക പല എംപിമാരും വരുത്താറുമുണ്ട്. എംഎൽഎമാർ മാസം ചെറിയ തുക പാർലമെന്ററി പാർട്ടിക്ക് നൽകും. എന്നാൽ കെപിസിസിക്ക് ഒരു ഫണ്ടും നിലവിൽ നൽകുന്നില്ല. ഇവരിൽ നിന്ന് ലെവി പിരിക്കാനാണ് തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്

എന്നാൽ എത്രയാണ് പിരിക്കേണ്ടതെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ നിന്നും  ലെവി പിരിക്കും. പഞ്ചായത്ത് അംഗം മുതൽ നഗരസഭാംഗങ്ങൾക്ക് വരെ പ്രത്യേകം തുക നിശ്ചയിച്ച് നൽകും.  ഓരോ ഡിസിസികൾക്കും പ്രത്യേകം തുക നിശ്ചയിക്കാം. ജില്ലാകോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനത്തിനും ഇതിലൊരുവിഹിതം ഉപയോഗിക്കാം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios