കണ്ണൂര്‍: ബിജെപി പ്രവർത്തകൻ കെ വി സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. പിഴയായി 110000 രൂപ ഒടുക്കണം. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
 
തലശ്ശേരിയിൽ ബിജെപി പ്രവർത്തകൻ കെ വി സുരേന്ദ്രനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കേസിൽ സിപിഎം പ്രവര്‍ത്തകരായ തിരുവങ്ങാട് ഊരാങ്കോട് സ്വദേശികളായ അഖിലേഷ്, എം കലേഷ്, എം ലിജേഷ്, വിനേഷ്, പി കെ ഷൈജോഷ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 

2008 മാര്‍ച്ച് ഏഴിനായിരുന്നു കൊലപാതകം. കേസിലെ രണ്ടും ഏഴും പ്രതികളെ കോടതി വെറുതെവിട്ടു. സുരേന്ദ്രന്‍റ ഭാര്യ സൗമ്യയാണ് കേസിലെ ഏക ദൃക്‍സാക്ഷി.