തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോത്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും. രാവിലെ 11.30 ഓണ്‍ലൈനായാണ് ഉദ്ഘാടനം. സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന 29 സ്ഥലങ്ങളിലും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങളുകളില്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ കല്ലിടല്‍ ചടങ്ങ് നടത്തും.

14 ജില്ലകളിലും പുതിയ ഭവനസമുച്ചയങ്ങള്‍ ഉയരുന്നുണ്ട്. 1285 കുടുംബങ്ങള്‍ക്കാണ് ഈ സമുച്ചയങ്ങളിലൂടെ വീട് ലഭിക്കുക. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 101 ഭവന സമുച്ചയങ്ങള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 12 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.