തിരുവനന്തപുരം: ലൈഫ് മിഷനിൽ വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി അടുത്തമാസം 9 വരെ നീട്ടി. അർഹതയുണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ പട്ടികയിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരം. 

ഓഗസ്റ്റ് 1 മുതൽ 27 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നൽകിയിരുന്ന സമയം. ww.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾസമർപ്പിക്കേണ്ടത്.