കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ യൂണിടാക്ക് എംഡി സന്തോഷ്‌ ഈപ്പൻ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷൻ സിഇഒ, യുവി ജോസിനോട്, ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. യൂണിടാക്കുമായുള്ള കരാർ ആരുടെ നിർദ്ദേശം അനുസരിച്ചാണെന്നതിലും വിദേശ ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തുമ്പോൾ എന്തുകൊണ്ട് കേന്ദ്ര അനുമതി വാങ്ങിയില്ല എന്നതിലും യു വി ജോസിൽ നിന്ന് വ്യക്തത തേടും.

ഇതിനിടെ സ്വർണക്കടത്തു കേസിലെ പ്രതികൾ ആയ കെ ടി റമീസ്, ജലാൽ എന്നിവരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇന്ന് വിയ്യൂർ ജയിലിൽ എത്തി ചോദ്യം ചെയും. കള്ളപ്പണ ഇടപാടുകളിൽ ആണ് ചോദ്യം ചെയ്യുക