പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും തിരുവല്ല പൊലീസ് സ്റ്റേഷനിലെ സി പി ഒയുമായ നിഷാന്ത് പി ചന്ദ്രനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ നടപടി തുടങ്ങി. കൊടുംകുറ്റവാളികളുമായുള്ള ബന്ധം തെളിഞ്ഞതോടെയാണ് ആഭ്യന്തര വകുപ്പിന്റെ കടുത്ത നടപടി

പത്തനംതിട്ട: പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി. തിരുവല്ല പൊലീസ് സ്റ്റേഷനിലെ സി പി ഒ നിഷാന്ത് പി ചന്ദ്രനെയാണ് സർവീസിൽ നിന്നും പിരിച്ചുവിടുന്നത്. കൊടുംകുറ്റവാളികളുമായുള്ള ബന്ധം തെളിഞ്ഞതോടെയാണ് ആഭ്യന്തര വകുപ്പിന്റെ കടുത്ത നടപടി. പീച്ചി സ്വർണക്കവർച്ചാ കേസിലെ ഗുണ്ടാ സംഘവുമായി ഉൾപ്പെടെ ഇയാൾക്ക് ബന്ധമുണ്ടെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ സി പി ഒ നിഷാന്ത് പി ചന്ദ്രൻ കുറ്റക്കാരൻ എന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങിയത്. കൊടുംകുറ്റവാളികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മാസങ്ങളായി നിഷാന്ത് സസ്പെൻഷനിലാണ്. സർവീസിൽ നിന്ന് പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും വിശദീകരണം ഉണ്ടെങ്കിൽ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്ന് കാട്ടി നിഷാന്തിന് ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player