Asianet News MalayalamAsianet News Malayalam

മദ്യവില പുതുക്കി നിശ്ചയിച്ചു, ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ, കുറഞ്ഞ വിലയുള്ള മദ്യത്തിന് 30 രൂപ കൂടും

വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തിയപ്പോള്‍ 950 രൂപയുടെ 1 ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. 

liquor price revised in Kerala will come into effect from tuesday
Author
Thiruvananthapuram, First Published Jan 31, 2021, 1:40 PM IST

തിരുവനനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്‍റെ  പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വർധനയാണ് വന്നിരിക്കുന്നത്. വില വര്‍ദ്ധനയിലൂടെ ഈ വര്‍ഷം സര്ക്കാ‍രിന് 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വിതരണക്കാര്‍ ബവ്കോക്ക് നില്‍കുന്ന മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി. ഇതടക്കമുള്ള വിലയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പ്രസിദ്ധകരിച്ചത്. ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പ്പനയുമുള്ള ജവാന്‍ റമ്മിന് ഫുള്‍ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450ആയി. ഇതേ മദ്യം ഒരു ലിറ്ററിന് 560 രൂപയുണ്ടായിരുന്നത് 600 രൂപയാക്കി.

വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തിയപ്പോള്‍ 950 രൂപയുടെ 1 ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഒന്നര ലിറ്ററിന്‍റേയും രണ്ടേകാല്‍ ലിറ്ററിന്‍റേയും ബ്രാന്‍ഡി ഉടന്‍ വില്‍പ്പനക്കത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ദ്ധനയുണ്ട്. കോവിഡ് ലോക്ഡൗണും ബവ്ക്യൂ ആപ്പും ബാറുകളിലെ പാഴസല്‍ വില്‍പ്പനയും  മൂലം ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  ബവ്കയുടെ വില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്

മദ്യത്തിന് 40 രൂപ വില കൂടുമ്പോള്‍ സര്‍ക്കാരിന് 35 രൂപയും ബവ്കോക്ക് 1 രൂപയും കമ്പനിക്ക് 4 രൂപയുമാണ് കിട്ടുന്നത്. വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് വര്‍ഷം 1000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലിയരുത്തല്‍. ഒന്നാം തീയതി അവധി ആയതിനാല്‍ പുതുക്കിയ മദ്യവില മറ്റന്നാള്‍ നിലവില്‍ വരും.

Follow Us:
Download App:
  • android
  • ios