പതിനഞ്ചാം വയസു മുതല്‍ വണ്ടിപ്പണിക്ക് പോയി ജീവിച്ചിരുന്ന സൈമണ്‍ ആറര വർഷമായി കിഡ്നി രോഗിയാണ്. 

തൃശ്ശൂർ: കിഡ്നി മാറ്റിവയ്ക്കാന്‍ സുമനസ്സുകളുടെ സഹായം തേടി ഇരിങ്ങാലക്കുട സ്വദേശി സൈമണ്‍. ഡ്രൈവറായി ജോലി ചെയ്തിരുന്ന സൈമണ്‍ ആറര വർഷമായി കിഡ്നി രോഗിയാണ്. സുഹൃത്തുക്കളുടെ സഹായത്തില്‍ ആഴ്ചയില്‍ മൂന്നു ഡയാലിസിസിലാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. കിഡ്നി നല്‍കാന്‍ തയാറായി ബന്ധു എത്തിയെങ്കിലും ആശുപത്രി ചെലവിന് മാര്‍ഗമില്ല.

ജീവിക്കാന്‍ സഹായിക്കണമെന്ന് സുമനസുകളോട് അഭ്യര്‍ഥിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശിയായ 58 വയസുകാരൻ സൈമണ്‍. പതിനഞ്ചാം വയസു മുതല്‍ വണ്ടിപ്പണിക്ക് പോയിട്ടായിരുന്നു ഉപജീവനം. പിന്നെ ഡ്രൈവറായി. ബസ്സും ടാക്സിയും ലോറിയും ഓടിച്ചു. സഹോദരിക്കൊപ്പമാണ് അവിവാഹിതനായ സൈമണ്‍ താമസിക്കുന്നത്. കിഡ്നി രോഗം വന്നിട്ട് ആറര കൊല്ലമായി. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ഡയാലിസിസ് വേണ്ടിവരുന്നു. 

ഇരിങ്ങാലക്കുടയിലെ സുമനസ്സുകളുടെയും സ്വകാര്യ ആശുപത്രിയുടെയും സഹായത്താലാണ് ഡയാലിസിസ് നടക്കുന്നത്. കിഡ്നി മറ്റിവയ്ക്കുന്നതിന് ബന്ധു തയാറായി വന്നിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനകളും നടന്നു. എന്നാല്‍ ചികിത്സയ്ക്കാവശ്യമായ പണം കൈയ്യിലില്ലാത്തതിനാല്‍ കിഡ്നി മാറ്റിവയ്ക്കല്‍ നീണ്ടു പോവുകയാണ്. പഴയതുപോലെ ജോലിയെടുത്ത് ജീവിക്കാന്‍ സുമനസ്സുകള്‍ കനിയണമെന്നാണ് സൈമണ്‍ അഭ്യര്‍ഥിക്കുന്നത്.

സൈമണിന്‍റ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
കെ.ജെ. സൈമണ്‍
അക്കൗണ്ട് നമ്പര്‍ 12790100067315
ഐഎഫ്‍എസ്‍സി: FDRL0001279
ഫെഡറൽ ബാങ്ക് ഇരിങ്ങാലക്കുട ബ്രാ‌ഞ്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...