കൊച്ചി: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ ജെഡിഎസിന്റേയും എൽജെഡിയുടേയും നേതാക്കൾ നിർണായക കൂടിക്കാഴ്ച നടത്തി. ജെഡിഎസ് നേതാക്കളായ  മാത്യു ടി തോമസ്, മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരാണ് എൽജെഡി നേതാവ് എം വി. ശ്രേയാംസ്കുമാറിന്റെ കൊച്ചിയിലെ വീട്ടിലെത്തി ചർച്ച നടത്തിയത്.  ലയനനീക്കം നടക്കുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച. ചർച്ചയ്ക്ക് മുന്നോടിയായി ജെഡിഎസ്. സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേർന്നിരുന്നു. 

സംസ്ഥാനത്ത് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ലയനം പൂർത്തിയാക്കി ഇടത് മുന്നണിയില്‍ ശക്തരാകുകയാണ് എൽജെഡി-ജെഡിഎസ് നീക്കം. വരുന്ന തെരഞ്ഞെടുപ്പുകളിലടക്കം മുന്നണിയിൽ കൂടുതൽ സീറ്റുകളാവശ്യപ്പെടാനുള്ള നീക്കമാണ് ഇരു പാർട്ടികളും നടത്തുന്നത്.