Asianet News MalayalamAsianet News Malayalam

പി കെ ഫിറോസ് അറസ്റ്റ്:' ഇത്തരം അബദ്ധങ്ങൾ, മൂഢർ നാളത്തെയാചാരമാക്കിയാൽ ജനാധിപത്യം അപകടത്തിലാകും'

സമരങ്ങളിലെ അക്രമങ്ങളുടെ പേരിൽ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടി ശരിയല്ല..പി.കെ ഫിറോസിന്‍റെ  അറസ്റ്റിൽ പോലീസിന് അൽപം കൂടെ പക്വത കാണിക്കാമായിരുന്നുവെന്നും എല്‍ ജെ ഡി ജനറല്‍ സെക്രട്ടറി സലിം മടവൂര്‍

LJD leader saleem madvoor against PK Firoz arrest for secretariate march violence
Author
First Published Jan 24, 2023, 10:41 AM IST

കോഴിക്കോട്: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന്‍റെ പേരില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ അറസ്റ്റ് ചെയ്ത് റിമാന്‍റിലാക്കിയതിനെതിരെ ഭരണാനുകൂല കക്ഷിയുടെ നേതാവ് തന്നെ പരസ്യമായി രംഗത്ത്.സമരങ്ങളിലെ അക്രമങ്ങളുടെ പേരിൽ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടി ശരിയല്ല. .പി.കെ ഫിറോസിന്റെ അറസ്റ്റിൽ പോലീസിന് അൽപം കൂടെ പക്വത കാണിക്കാമായിരുന്നുവെന്ന് എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ ഫേസ്  ബുക്കില്‍ കുറിച്ചു.ഇത്തരം അബദ്ധങ്ങൾ, മൂഢർ നാളത്തെയാചാരമാക്കിയാൽ ജനാധിപത്യം അപകടത്തിലാകുമെന്നും അദ്ദേഹം പരിഹസിച്ചു.

 

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാളയത്ത് വച്ച് കൻറോൺമെൻറ് പൊലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊതു-സ്വകാര്യ മുതലുകൾ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നിലവിൽ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവർത്തകർ റിമാൻ‍‍ഡിലാണ്. സർക്കാരിൻ്റേത് രാഷ്ട്രീയ പകപോക്കലാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു പി.കെ.ഫിറോസിൻറെ പ്രതികരണം.

'അറസ്റ്റ് കൊണ്ട് പിന്നോട്ടില്ല,സർക്കാരിന്‍റെ  രാഷ്ട്രീയ പകപോക്കലിനെതിരെ  സമര പരിപാടികളുമായി മുന്നോട്ടുപോകും '

'അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാമെന്നത് അതിമോഹം': കുഞ്ഞാലിക്കുട്ടി

Follow Us:
Download App:
  • android
  • ios