കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുളള സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്. കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ടര ലക്ഷം രൂപയുടെ വായ്പ രേഖയിന്മേല്‍ 25 ലക്ഷത്തിന്‍റെ വായ്പയാണ് അനുവദിച്ചത്.

കോഴിക്കോട്: പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വായ്പ തട്ടിപ്പ് കേസ്. കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുള്ള സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്. കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ടര ലക്ഷം രൂപയുടെ വായ്പ രേഖയിന്മേല്‍ 25 ലക്ഷത്തിന്‍റെ വായ്പയാണ് അനുവദിച്ചത്. ജാമ്യം നിന്ന ജീവനക്കാരനാണ് പരാതി നല്‍കിയത്. സംഘത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലെ 11 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സഹകരണ വകുപ്പ് ഇൻസ്പെക്ടറെയും കേസില്‍ പ്രതി ചേര്‍ത്തു. നിലവിലെ ഭരണസമിതിയില്‍ ഏറെയും ഇടത് അനുകൂല ജീവനക്കാറാണ്. നേരത്തെ നല്‍കിയ പരാതിയില്‍ കേസ് എടുക്കാഞ്ഞതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വീണ്ടും പരാതി നല്‍കുകയായിരുന്നു.

YouTube video player