തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിനായി ലോൺ എടുത്ത് തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. എസ്ബിയുടെ പരാതിയിലാണ് ഇ ഡി നടപടി ആരംഭിച്ചത്.
കൊച്ചി: ഹീര ഗ്രൂപ്പ് എംഡി ഹീര ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹീര ബാബുവിനെ ഇന്ന് ഉച്ചക്ക് 2 മണിക്ക് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിനായി ലോണെടുത്ത് തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. എസ്ബിഐയുടെ പരാതിയിലാണ് ഇ ഡി നടപടി ആരംഭിച്ചത്.
14 കോടി രൂപയാണ് തിരുവനന്തപുരത്തെ എസ്ബിഐയിൽ നിന്ന് ഹീര ഗ്രൂപ്പ് എംഡി ഹീരാബാബു എന്ന അബ്ദുൽ റഷീദ് ലോണെടുത്തത്. എന്നാൽ ലോൺ തിരിച്ചടക്കാതെ ഫ്ലാറ്റ് നിർമ്മിച്ച് ഫ്ലാറ്റ് നിരവധിയാളുകൾക്ക് വിൽക്കുകയായിരുന്നു. ഇതിലൂടെ ലഭിച്ച പണം മറ്റാവശ്യങ്ങൾക്കായി ചിലവഴിച്ച് ലോണിലേക്ക് തിരിച്ചടവ് നൽകിയില്ല. ഈ സാഹചര്യത്തിലാണ് എസ്ബിഐ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പിന്നീട് വിവിധയിടങ്ങളിലെ തട്ടിപ്പിനെ കുറിച്ച് സിബിഐ അന്വേഷിച്ചു. ഇതിനിടയിൽ ഇഡിയും കേസെടുത്തു. തിരുവനന്തപുരത്തെ ഓഫീസിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് ഉച്ചക്ക് കോടതിയിൽ ഹാജരാക്കും.
https://www.youtube.com/watch?si=7JGs-TMgoPmC_Xbk&fbclid=IwAR2r9M1se3uENe9XZOAjl62Bay-QqGdiWaOkt2r8cimYkpLCwGjC-ssHp9U&v=veLSVWDxoMU&feature=youtu.be
