Asianet News MalayalamAsianet News Malayalam

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിർത്തിയ സംഭവം; പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ

സർക്കാർ പദ്ധതി നടത്തിപ്പിൽ വ്യാപക ക്രമക്കേട് ഉണ്ടെന്നും ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ അടക്കമുള്ളവര്‍ക്ക് അഴിമതിയിൽ പങ്കാളികളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. 

local auditing ramesh chennithala  in high court
Author
Kochi, First Published Nov 11, 2020, 9:57 AM IST

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിർത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.  ഓഡിറ്റ് നിർത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ലൈഫ് മിഷൻ ക്രമക്കേട് പുറത്തുവരുന്നത് തടയാനാണ് ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു. 

കേന്ദ്ര മാർഗ്ഗരേഖ കിട്ടിയില്ല എന്നത് കളവാണ്. സർക്കാർ പദ്ധതി നടത്തിപ്പിൽ വ്യാപക ക്രമക്കേട് ഉണ്ടെന്നും ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ അടക്കമുള്ളവര്‍ക്ക് അഴിമതിയിൽ പങ്കാളികളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഓഡിറ്റിങ് നിർത്താനുള്ള ഡയറക്ടരുടെ ഉത്തരവ് റദ്ദാക്കണം. ഡയറക്ടറുടെ നടപടി നിയമ വിരുദ്ധവും ഭരണ ഘടനാ ലംഘനവുമാണ്. ഓഡിറ്റ് സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതി നിർദ്ദേശം നൽകണം എന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios