Asianet News MalayalamAsianet News Malayalam

തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് (Live) : 17 വീതം സീറ്റുകള്‍ നേടി എല്‍ഡിഎഫും യുഡിഎഫും

ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജയം. തിരുവനന്തപുരം കല്ലറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.

local body by elections results live
Author
Thiruvananthapuram, First Published Jun 28, 2019, 10:48 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പല പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ഭരണമാറ്റം ഉണ്ടാക്കുന്നതിന് വരെ ഈ ഉപതെരഞ്ഞെടുപ്പ് ഫലം കാരണമായേക്കും. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യഅംഗങ്ങളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരമാറ്റം നടക്കാന്‍ ഇതു വഴി തുറക്കും.

രാവിലെ എഴ് മണി മുതല്‍ അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. കാസര്‍ഗോഡ് ഒഴികെ 13 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നു. ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ അധികാരത്തില്‍ തുടരാന്‍ സാധിക്കൂ. അടുത്ത വര്‍ഷമാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

പലതരം കാരണങ്ങളാലാണ് വിവിധ വാര്‍ഡുകളില്‍ ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കൗണ്‍സിലറുടെ മരണപ്പെട്ടതിനെ തുടര്‍ന്നും, അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നും കൂറുമാറിയതിനെ തുടര്‍ന്നുമാണ് കൂടുതല്‍ സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

തിരുവനന്തപുരം കല്ലറ പഞ്ചായത്തിലെ വെള്ളംകുടി വാര്‍ഡില്‍ സിപിഎം കൗണ്‍സിലര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. 17 വാര്‍ഡുള്ള ഈ പഞ്ചായത്തില്‍ യുഡിഎഫ്-എട്ട്, എല്‍ഡിഎഫ്-എട്ട് എന്ന നിലയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതോടെ പഞ്ചായത്ത് ഭരണം തന്നെ എല്‍ഡിഎഫിന് നഷ്ടമായി. 

തദ്ദേശവാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം - 

തിരുവനന്തപുരം 

  • കല്ലറ ഗ്രാമ പഞ്ചായത്തിൽ   മൂന്നാം വാർഡിൽ യുഡിഎഫിന് ജയം. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. 
  • തിരുവനന്തപുരം കുന്നത്ത്‌ കാൽ പഞ്ചായത്തിലെ കോട്ടുകോണം വാർഡ് എല്‍ഡിഎഫ് നില നിർത്തി

കൊല്ലം

  • അഞ്ചൽ പഞ്ചായത്തിലെ മാർക്കറ്റ് വാർഡ് - യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു
  • ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാർഡ്‌ എൽഡിഎഫ് നിലനിർത്തി
  • കടക്കൽ തുമ്പോട് വാർഡ് എൽഡിഎഫ് നിലനിർത്തി
  • കിഴക്കേകല്ലട പഞ്ചായത്തിലെ ഓണമ്പലം വാർഡ് എൽഡിഎഫിൽ നിന്ന്‌ യുഡിഎഫ് പിടിച്ചെടുത്തു
  • കടക്കൽ തുമ്പോട് വാർഡിൽ എൽ ഡി എഫിന്റെ മർഫി 287വോട്ടിന്റെ ഭൂരിപക്ഷം. സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി എല്‍ഡിഎഫ്
  • കൊല്ലം ഇട്ടിവ പഞ്ചായത്തിലെ  നെടുംപുറം വാർഡിൽ എൽഡിഎഫിലെ ബെെജു വിജയിച്ചു . 400 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയം. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണിത്

 

പത്തനംതിട്ട

  • റാന്നി അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കാമൺ വാർഡിൽ  സിപിഎം സ്വതന്ത്രന് ജയം. സിപിഎം പിന്തുണയോടെ മത്സരിച്ച  സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു എബ്രഹാം ആണ് ജയിച്ചത്. കോൺഗ്രസ്സിൽ നിന്നാണ് സിപിഎം സ്വതന്ത്രൻ സീറ്റ് പിടിച്ചത്. റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാർഡാണ് നെല്ലിക്കമൺ.

 

കോട്ടയം 

  • തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മോര്‍കാട് യു ഡി എഫിലെ മായാ മുരളി 315 വോട്ടിന് വിജയിച്ചു.
  • കരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് വലവൂര്‍ ഈസ്റ്റ് എൽഡിഎഫ് സ്വതന്ത്രൻ രാജേഷ് 33 വോട്ടിന് വിജയിച്ചു.
  • മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ഇരുമാപ്ര യു ഡി എഫിലെ ഡോളി ഐസക് 64 വോട്ടിന് വിജയിച്ചു
  • മണിമല ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പൂവത്തോലി യു ഡി എഫിലെ എം സി ജേക്കബ് 39 വോട്ടിന് വിജയിച്ചു
  • പാമ്പാടി ബ്ലോക് പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് തടത്തിൽ (കേരള കോൺഗ്രസ് എം)1170 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു
  • കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് ഒന്നാം വാർഡ് എൽഡിഎഫിൽ നിന്ന്  യുഡി എഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി മായാ മുരളി 315 വോട്ടിന് വിജയിച്ചു.
  • കോതമംഗലം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ സൊസൈറ്റിപ്പടി വാ‍ര്ഡ് എൽഡിഎഫ് നില നിർത്തി. ഉപ തെരഞ്ഞെടുപ്പിൽ സിപിഎമ്മം സ്ഥാനാർത്ഥി ടിഎം അബ്ദുൾ ലത്തീഫ് വിജയിച്ചു. 205 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി മുംതാസ് ഷാജഹാനെ അബ്ദുൾ ലത്തീഫ് പരാജയപ്പെടുത്തിയത് 

 

ആലപ്പുഴ

  • ആലപ്പുഴ പാലമേൽ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ധർമ്മപാലൻ  സി.പി.ഐ (എം) വിജയിച്ചു. സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി
  • ചേർത്തല നഗരസഭയിലെ 29 -ാം വാർഡ് ബിജെപി ജയിച്ചു. കോൺഗ്രസില്‍ നിന്നാണ് സീറ്റ് ബിജെപി പിടിച്ചെടുത്തത്.ബിജെപി സ്ഥാനാർഥി വിഎ സുരേഷ് കുമാര്‍ 38 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. 
  • കായംകുളം നഗരസഭ എട്ടാം വാർഡിലേക്ക് നടന്ന  ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ എ ഷിജി വിജയിച്ചു. ഇതോടെ ഈ വാര്‍ഡ് എൽഡിഎഫ് നിലനിർത്തി. 73 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. 
  • ആലപ്പുഴ കുത്തിയതോട് പഞ്ചായത്തിലെ 12 ആം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാർഥി കെ.എസ്. ഷിയാദ് 74 വോട്ടിന് വിജയിച്ചു
  • കുത്തിയതോട് പഞ്ചായത്ത് - 12 ആം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു - സിപിഐ സ്ഥാനാർത്ഥി കെ.എസ്. ഷിയാദ് ജയിച്ചു
  • മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വെട്ടിയാർ ഡിവിഷനിലെ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്‍റെ സുരേഷ് കുമാർ കളീക്കൽ 954 വോട്ടുകൾക്ക് വിജയിച്ചു

 

എറണാകുളം

  • കോലഞ്ചേരി മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലാട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി സീബ വർഗീസിനു വിജയം. എൽ ഡി എഫ് സ്ഥാനാർത്ഥി സി.പി. ഉത്തമനെ 627  വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. സീബ വർഗീസിന്  902  വോട്ടും, സി.പി. ഉത്തമന്  275  വോട്ടും ലഭിച്ചു.

തൃശ്ശൂര്‍

  • പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടു മുറി എട്ടാo വാർഡ് UDF പിടിച്ചെടുത്തു.യുഡിഎഫ് സ്ഥാനാർത്ഥി എഎ ആസിയ 183 വോട്ടിന് വിജയിച്ചു
  • കോലഴിയിൽ യുഡിഎഫിന് വിജയം കോലഴി ഗ്രാമപഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ വി.കെ സുരേഷ്കുമാർ 165 വോട്ടിന് വിജയിച്ചു
  • പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി അഞ്ചാം വാർഡിൽ യു.ഡി.എഫ് .സ്ഥാനാർത്ഥി വിജയിച്ചു. 42 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജിത ടൈറ്റസ് വിജയിച്ചത്. ഇത് എല്‍ഡിഎഫിന്‍റെ വാർഡായിരുന്നു
  • തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷൻ യു ഡി എഫ് പിടിച്ചെടുത്തു. യുഡിഎഫ്  സ്ഥാനാർത്ഥി നൗഷാദ് കൊട്ടിലിങ്ങൽ ജയിച്ചത് 740 വോട്ടിന്

 

പാലക്കാട്

  • മലമ്പുഴ പഞ്ചായത്തിലെ എ‍ഴാം വാര്‍ഡായ കടുക്കാംകുന്നത്ത് ബി ജെ പി നിലനിർത്തി. ബിജെപി സ്ഥാനാര്‍ത്ഥി സൗമ്യ 55 വോട്ടിന് ഇവിടെ ജയിച്ചു. കഴിഞ്ഞ തവണ അഞ്ച് വോട്ടിനാണ് ഇവിടെ ബിജെപി ജയിച്ചത്.  
  • പാലക്കാട് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകൽ വാർഡ് എൽഡിഎഫ് നിലനിർത്തി. ജനതാദൾ എസിലെ വനജ കണ്ണൻ 128 വോട്ടിന് ജയിച്ചു

 

മലപ്പുറം

  • മലപ്പുറം ജില്ലയിൽ വിവിധ പ‌ഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി അഞ്ച് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സീറ്റ് യുഡിഎഫും രണ്ട് സീറ്റ് എൽഡിഎഫും നിലനിർത്തി.

  • തിരൂർ മംഗലം പഞ്ചായത്തിലെ പതിനാറാം വാർഡിൽ 106 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. മുസ്ലീം ലീഗിലെ അൽത്താഫ് ഹുസൈൻ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 

  • ആലിപ്പറന്പ് പഞ്ചായത്തിലെ എട്ടാം വാർഡ് ലീഗ് വിമതരിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലീം ലീഗിലെ പിടി ഹൈദരലി മാസ്റ്റർ 798 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 

  • മലപ്പുറം ആനക്കയം പഞ്ചായത്ത് പത്താം വാർഡ് നരിയാട്ടുപാറ യുഡിഎഫ് നിലനിർത്തി. മുസ്ലീം ലീഗിലെ വി പി ഹനീഫ 631 വോട്ടിന് വിജയിച്ചു.   

  • മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ കീഴ്ച്ചിറ വാർഡ് എൽഡിഎഫ് ജനകീയ മുന്നണി നിലനിർത്തി.  ശ്യാമള 71 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പരപ്പനങ്ങാടിയിൽ യുഡിഎഫിനെ പിന്തള്ളി ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. 

  • ഊർങ്ങാട്ടിരി പഞ്ചായത്ത് കളപ്പാറ വാർഡ് എൽഡിഎഫ് നിലനിർത്തി. 106 വോട്ടിന് എൽഡിഎഫിലെ പി ഷഹർബാന വിജയിച്ചു. 

     

 

കോഴിക്കോട്

  • കൊടുവള്ളി നഗരസഭയിലെ പതിനാലാം ഡിവിഷൻ  ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സീറ്റ് നിലനിർത്തി. സി പി  എമ്മിലെ അരീക്കോട്ടില്‍ അനിതയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 306 വോട്ടിന്റെ ഭൂരിപക്ഷം.
  • കോഴിക്കോട് കൊടുവള്ളി വാരിക്കുഴിതാഴം പതിനാലാം ഡിവിഷൻ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് ജയം. അരിക്കോട്ടിൽ അനിത 306 വോട്ടിന് ജയിച്ചു .

 

വയനാട്

  • വയനാട് മുട്ടിൽ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി .  ഉപതെരഞ്ഞെടുപ്പ് നടന്ന മാണ്ടാട് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു .

 

തിരുവനന്തപുരത്തെ ഏഴ് പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോട്ടുകോണം വാര്‍ഡില്‍ സിപിഎം കൗണ്‍സിലര്‍ ടി.അശോക് കുമാര്‍ മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്‍റെ ഭാര്യ ശ്രീകലെയെയാണ് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിപ്പിക്കുന്നത്. യുഡിഎഫില്‍ നിന്നും എസ്.രാജുവും (കോണ്‍ഗ്രസ്) എന്‍ഡിഎയില്‍ നിന്നും വില്‍ഫ്രഡ് രാജുവും(രാമരാജ് കോണ്‍ഗ്രസ്) മത്സരിക്കുന്നു. 

അമ്പൂരി പഞ്ചായത്തിലെ ചിറയക്കോട്ടില്‍ കോണ്‍ഗ്രസിലെ ചിറയക്കോട്ട് വിജയന്‍ വിപ്പ് ലംഘിച്ച് അയോഗ്യനായതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. ജിജോ ബാബു (കോണ്‍ഗ്രസ്), ബാബു ജോസ് (സിപിഐ), രതീഷ് ബാബു (ബിജെപി) എന്നിവരാണ് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍. 

നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്‍നില വാര്‍ഡില്‍ യുഡിഎഫ് കൗണ്‍സിലര്‍ ഷെരീഫിന്‍റെ(ആര്‍എസ്പി) മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഷാനവാസ് (യുഡിഎഫ്), എം നജീം (എല്‍ഡിഎഫ്), രതീഷ് കുമാര്‍ (എന്‍ഡിഎ), അജി (ബിഎസ്പി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 

കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് വാര്‍ഡ് അംഗമായിരുന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ ടി.മോഹനന്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. എഎല്‍ ഷിജിന്‍ ലാല്‍ (എല്‍ഡിഎഫ് സ്വതന്ത്രന്‍), ആര്‍.ജോസ്  (കോണ്‍ഗ്രസ്), എ.പ്രസാദ് (ബിജെപി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 17 വോട്ടിനാണ് കഴിഞ്ഞതവണ മോഹനന്‍ ജയിച്ചത്. 

മാറനെല്ലൂര്‍ പഞ്ചായത്തിലെ കുഴിവിള വാര്‍ഡില്‍ നിലവിലെ ബിജെപി കൗണ്‍സിലര്‍ സുലഭ സര്‍ക്കാര്‍ ജോലി കിട്ടി രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. ഹേമ ശേഖര്‍(ബിജെപി), സി തിലോത്തമ (സിപിഐ), സരോജം (കോണ്‍ഗ്രസ്) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 
 

Follow Us:
Download App:
  • android
  • ios