ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി. രാഷ്ട്രീയ നിലപാട് പ്രഖ്യാപന പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്. 'തല്ലുകൊള്ളാൻ ചെണ്ടയും കാശ് വാങ്ങാൻ ചെണ്ടക്കാരും' എന്ന ശൈലി അനുവദിക്കേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കോൺഗ്രസിൽ നാല് തവണ മത്സരിച്ചവരും രണ്ട് തവണ പരാജയപ്പെട്ടവരെയും മാറ്റി നിർത്തണമെന്നും ആവശ്യമുണ്ട്. ഘടകകക്ഷികൾക്ക് ആവശ്യത്തിൽ കൂടുതൽ പരിഗണന നൽകുന്നതിൽ ജില്ലാ കമ്മിറ്റി അതൃപ്തി രേഖപ്പെടുത്തി.