തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ ചേരുന്ന അടുത്ത കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് താരിഖ് അൻവർ പങ്കെടുക്കും. ഈ മാസം 27നാണ് യോഗം. ഇതിനു ശേഷം ഡി സി സി അധ്യക്ഷന്മാരും കെ പി സി സി സെക്രട്ടറിരുടെയും യോഗം ചേരും. സംസ്ഥാന തലത്തിൽ നേതൃമാറ്റം ഉടൻ ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് സമയത്തെ മാറ്റം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ ഡി സി സി തലത്തിൽ ചില ജില്ലകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഇരട്ട പദവി വഹിക്കുന്ന ജില്ലാ അധ്യക്ഷന്മാരെ മാറ്റാനാണ് ആലോചന.