കണ്ണൂർ: തളിപറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നി‍ർമ്മിക്കുന്നതിനെതിരെ കീഴാറ്റൂരിൽ സമരം നടത്തിയ വയൽകിളികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം. എൽഡിഎഫിനെതിരെ തളിപറമ്പ് കീഴാറ്റൂരിൽ വയൽകിളി സ്ഥാനാർത്ഥി ലതാ സുരേഷ് തോറ്റു. വനിത സംവരണ വാ‍‍ർഡിൽ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ ഭാര്യ ലത സുരേഷായിരുന്നു സ്ഥാനാർത്ഥി. 

സിപിഐഎം സ്ഥാനാര്‍ത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി.തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത.

കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയൽകിളികൾ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാ‍ർത്ഥികളെ നിർത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സിപിഎം വയൽക്കിളികളെ എതിരാളിയായി പോലും കാണ്ടിരുന്നില്ല. 

Also Read: മന്ത്രി കെ ടി ജലീലിന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി; ജില്ലാ പഞ്ചായത്തുകളില്‍ ഇഞ്ചോടിഞ്ച്

തത്സമയസംപ്രേഷണം:

തത്സമയസംപ്രേഷണം: