കണ്ണൂർ ആന്തൂർ നഗരസഭ ആറാം വാർഡിലെ സ്ഥാനാർത്ഥി ജബ്ബാർ ഇബ്രാഹിമിനെയാണ് വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് മാറ്റിയത്. വി പ്രേമരാജനെ പകരം സ്ഥാനാർത്ഥിയാക്കി.
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി സിപിഎം. കണ്ണൂർ ആന്തൂർ നഗരസഭ ആറാം വാർഡിലെ സ്ഥാനാർത്ഥി ജബ്ബാർ ഇബ്രാഹിമിനെയാണ് വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് മാറ്റിയത്. ജബ്ബാറിന് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് ഉണ്ടായിരുന്നതായി സിപിഎം പറയുന്നു. ജബ്ബാർ ഇബ്രാഹിമിന് പകരം വി പ്രേമരാജനെ സ്ഥാനാർത്ഥിയാക്കി.

