കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ നേട്ടം ഉണ്ടാകും ഉമ്മൻചാണ്ടി. കെ എം മാണിയെ ദ്രോഹിച്ചവർക്കൊപ്പമാണ് ജോസ് കെ മാണി പോയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവാദങ്ങൾ അടക്കം പരിഗണിച്ച് കൊണ്ട് ജനം വോട്ട് ചെയ്യും. സുകുമാരൻ നായർ പറഞ്ഞത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ സാധാരണക്കാരുടെ വികാരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി എടുത്ത തീരുമാനം ആ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ വികാരത്തിന് എതിരാണ്. ആ രാഷ്ട്രീയ വികാരം എന്ന് പറഞ്ഞാല്‍, അത് മാണി സാറിനൊപ്പമുള്ള വികാരമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ എം മാണിയെ അപമാനിക്കുകയും അവഹേളിക്കുകയും ഏറ്റവും ക്രൂരമായി പെരുമാറുകയും ചെയ്ത ഇടത് മുന്നണിക്കൊപ്പം ചേര്‍ന്നത് ആ വികാരമുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ വില അടക്കമുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ വികാരം തെരഞ്ഞെപ്പില്‍ പ്രതിഫലിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Also Read: 'കെ എം മാണിയെ ചതിച്ചവര്‍ക്ക് വോട്ടിലൂടെ മറുപടി'; ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് ജോസ് കെ മാണി