കര്‍ശന കൊവിഡ‍് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 8.3 ശതമാനം. 

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പ് മൂന്ന് മണികൂറിലേക്ക് അടുക്കുമ്പോള്‍ 15.9 ശതമാനം പോളിങാണ് ആകെ രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.. 

തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് ശതമാനം
ആകെ വോട്ടിങ് ശതമാനം (9.45 AM)16.90%
ജില്ല പോളിങ് ശതമാനം
തിരുവനന്തപുരം14.72%
കൊല്ലം16.23%
പത്തനംതിട്ട17.04 %
ആലപ്പുഴ16.91%
ഇടുക്കി15.51%

കര്‍ശന കൊവിഡ‍് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. ചില പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് യന്ത്രം തകരാറിലായത് ഒഴിച്ചാല്‍ പോളിങ് സുഖകരമായി പുരോഗമിക്കുകയാണ്. മന്തിമാരായ മേഴ്സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, സുരേഷ് ഗോപി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ സമ്മതിദാനം വിനിയോഗിച്ചു.

Also Read: 'ഇടതുമുന്നണിയിൽ തികഞ്ഞ യോജിപ്പ്', മികച്ച വിജയം നേടുമെന്ന് മന്ത്രി കെ രാജു

രാവിലെ 7 മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6 മണിക്ക് അവസാനിക്കും. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്‍റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പോളിംഗ്. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കൂ.

Also Read: തിരുവനന്തപുരം പിടിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍; ശുഭ പ്രതീക്ഷയെന്ന് സുരേഷ് ഗോപി