യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുതെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് തൃണമൂൽ കോൺഗ്രസ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കീഴ്ഘടകങ്ങൾക്ക് പാര്‍ട്ടി കൺവീനറാണ് സര്‍ക്കുലര്‍ അയച്ചത്.

മലപ്പുറം: യുഡിഎഫിനെ പ്രകോപിപ്പിക്കാതെ പി വി അൻവറിൻ്റെ കരുതൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്യവസ്ഥകള്‍ വെച്ച് തൃണമൂൽ കോൺഗ്രസ് സര്‍ക്കുലര്‍ പുറത്തിറക്കി. യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുതെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് തൃണമൂൽ കോൺഗ്രസ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കീഴ്ഘടകങ്ങൾക്ക് പാര്‍ട്ടി കൺവീനറാണ് സര്‍ക്കുലര്‍ അയച്ചത്.

യുഡിഎഫിന് നിരുപാധിക പിന്തുണ നൽകണമെന്നും പ്രാദേശികമായി യുഡിഎഫുമായി സഖ്യം ഉണ്ടാക്കി മാത്രം മത്സരമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. പി വി അൻവറിൻ്റെ നിയമസഭ സീറ്റ് ഉറപ്പിക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തൽ. അതേസമയം, മലപ്പുറം വഴിക്കടവ് ഉൾപ്പെടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ എങ്ങനെ പിൻവലിക്കുമെന്ന ആശങ്കയിൽ തൃണമൂൽ കോൺഗ്രസിന്‍റെ പ്രവര്‍ത്തകര്‍.