പോളിംഗ് ബൂത്തുകളിൽ സാമൂഹിക അകലം പാലിച്ച് ക്യൂ നിർത്താൻ കഴിയുമെന്ന് പറഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, പ്രചാരണ പരിപാടികൾക്ക് പ്രോട്ടോക്കോൾ വരുമെന്നും അറിയിച്ചു.

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. തെരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എങ്ങനെ തെരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യപ്രവർത്തകരുമായി ചർച്ച ചെയ്തെന്നും ഇനിയും ചർച്ചകൾ തുടരുമെന്നും വി ഭാസ്കരൻ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തുമെന്നും ഇതിന് ശേഷമേ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കൂവെന്നും വി ഭാസ്കരൻ അറിയിച്ചു. പോളിംഗ് ബൂത്തുകളിൽ സാമൂഹിക അകലം പാലിച്ച് ക്യൂ നിർത്താൻ കഴിയുമെന്ന് പറഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, പ്രചാരണ പരിപാടികൾക്ക് പ്രോട്ടോക്കോൾ വരുമെന്നും അറിയിച്ചു. 3 ആളിൽ കൂടുതൽ വീടുകളിൽ പ്രചരണത്തിനായി പോകരുതെന്ന് നിർദ്ദേശിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.